റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പ ; അഭിനന്ദനങ്ങളുമായി UAE ഭരണാധികാരികൾ


വത്തിക്കാന്‍ സിറ്റി :-  പുതിയ മാർപ്പാപ്പയും ആഗോള കത്തോലിക്ക സഭയുടെ തലവനുമായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന് (റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്) അഭിനന്ദന പ്രവാഹം. ലോകമെമ്പാടും പരസ്പര ധാരണ, സമാധാനം, ഐക്യം എന്നിവ സ്ഥാപിക്കാൻ കഴിയട്ടെ എന്നായിരുന്നു യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ചത്. .

 'ആദ്യത്തെ അമേരിക്കൻ മാർപാപ്പ' എന്ന ഖ്യാതി റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന് സ്വന്തം. അദ്ദേഹം 'ലിയോ പതിനാലാമന്‍ മാർപ്പാപ്പ' (Pope Leo XIV) എന്ന പേരാണ് ഔദ്ധ്യോഗികമായി സ്വീകരിച്ചത്. ഇതോടെ രണ്ട് ദിവസം നീണ്ട് നിന്ന കോണ്‍ക്ലേവിന് സമാപനമായി. ആദ്യത്തെ ലാറ്റിനമേരിക്കയില്‍ നിന്നുള്ള പോപ്പായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹത്തിന്‍റെ പിന്‍ഗാമി, വടക്കേ അമേരിക്കക്കാരനായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റും. 

ലോകത്തെ 1.4 ബില്യൻ റോമൻ കത്തോലിക്കരുടെയും കത്തോലിക്കാ പള്ളിയ്ക്കും പുതിയ മേധാവിയായി. ക്ലോണ്‍കേവ് നടക്കുന്നതിന് മുമ്പ് തന്നെ സാധ്യത പട്ടികയില്‍ ഇടം നേടിയ ആളാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്. 2025 മെയ് 8 ല്‍ ഔദ്ധ്യോഗികമായ അധികാരമേല്‍ക്കുന്നത് മുതൽ വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്‍റെയും കത്തോലിക്കാ സഭയുടെയും പരമാധികാരിയാണ് ലിയോ പതിനാലാമന്‍ മാർപ്പാപ്പ. 

Previous Post Next Post