കണ്ണൂർ :- കണ്ണൂർ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായനമാസാചരണ പരിപാടികൾക്ക് തുടക്കമായി. പ്രഭാഷകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു
ഹെഡ്മാസ്റ്റർ ഫാ. ടോംസൻ ആൻ്റണി അധ്യക്ഷത വഹിച്ചു. എ.സജിത്ത്, വിദ്യാർത്ഥികളായ ആധവ് ദീപക്, കെ.അശുതോഷ്, ധ്യാൻ ശങ്കർ, പി.ധ്രുപദ്, ജോസഫ് ജോനാത് എന്നിവർ സംസാരിച്ചു. വിദ്യാരംഗം കോർഡിനേറ്റർ വീണ.വി നമ്പ്യാർ സ്വാഗതവും വി.വൈശാഖ് നന്ദിയും പറഞ്ഞു.