കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് മാതോടം സ്വദേശി ഇസ്ഹാഖ് കണ്ണോത്ത് രൂപകല്പന ചെയ്ത ബ്ലഡ് ഡൊണേഷൻ ആപ് "Dr. Donor" ആപ് പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങി. കണ്ണൂരിൽ നടന്ന ചടങ്ങിൽ കണ്ണൂർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി.കെ മുഹമ്മദലി ആപ് ലോഞ്ച് ചെയ്തു.
പിൻകോഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകി രക്തം ആവശ്യമുള്ളവർക്കും ദാനം ചെയ്യാൻ തയാറുള്ളവർക്കും ആപ്പിൽ രജിസ്റ്റർ ചെയ്യാം. ചടങ്ങിൽ ഇസ്ഹാഖ് കണ്ണോത്ത്, ടി.പി മുഹമ്മദ്, വിനോദ് കാറാട്ട്, എം.വി.പി മൊയ്‌തീൻ, സി.വി ബാബുരാജ് സൈനുദ്ധീൻ കെ. കെ, ശ്രീനിഷ്, ഫയാസ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.