മാണിയൂർ :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. വായനശാല എക്സിക്യൂട്ടീവ് മെമ്പർ കെ.സജീവ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
ജോയിൻ സെക്രട്ടറി കെ.കെ പ്രസന്ന അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി എം.സി വിനത സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ കെ.ബാബു നന്ദിയും പറഞ്ഞു.