ദേശീയ മന്ദിരം വായനശാല & ഗ്രന്ഥാലയം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദേശീയ മന്ദിരം വായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ 'ലഹരിക്ക് വിട നൽകാം ജീവിതം ആസ്വദിക്കാം' എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റിട്ടയേർഡ് ലെഫ്റ്റനന്റ് കേണൽ പ്രഭാകരൻ.കെ ഉദ്ഘാടനം ചെയ്ത് ലഹരി വിരുദ്ധ ക്ലാസെടുത്തു. 

വായനശാല പ്രസിഡണ്ട് കെ.പ്രശാന്ത് മാസ്റ്റർ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് എംവി ജനാർദ്ദനൻ നമ്പ്യാർ ആശംസയർപ്പിച്ചു. വായനശാല സെക്രട്ടറി ഭാസ്കര മാരാർ സ്വാഗതവും വായനശാല ജോയിൻ സെക്രട്ടറി സി.വി ധനേഷ് നന്ദിയും പറഞ്ഞു.

Previous Post Next Post