റോഡരികിൽ അപകടക്കുഴി ; പെരുമാച്ചേരി - പൊയ്യൂർ റോഡിൻ്റെ വശങ്ങളിൽ രൂപപ്പെട്ട വൻ ഗർത്തം യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു


മയ്യിൽ :- പെരുമാച്ചേരി - പൊയ്യൂർ റോഡിൻ്റെ വശങ്ങളിൽ രൂപപ്പെട്ട വൻ ഗർത്തം യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു. പെരുമാച്ചേരി എ.യു.പി സ്കൂളിനു സമീപത്തെ റോഡിന്റെ വശങ്ങളിൽ വളരെ ദൂരത്തോളം രൂപപ്പെട്ട വൻ കുഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും വൻ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. മഴ ആരംഭിച്ചതോടെ മഴവെള്ളം കുത്തിഒഴുക്കി പോയാണ് ഈ കുഴി രൂപപ്പെട്ടിരിക്കുന്നത്. പ്രശ്നം പരിഹരിക്കാൻ ജില്ലി ഉപയോഗിച്ച് ഗർത്തം മൂടിയെങ്കിലും കനത്ത മഴയിൽ ഒലിച്ച് പോയി വീണ്ടും അപകടാവസ്ഥയിൽ ആയിരിക്കുകയാണ്. 

അംഗൻവാടി, സ്കൂൾ പരിസരത്ത് രൂപപ്പെട്ട ഗർത്തം മൂലം കുട്ടികൾക്ക് സുരക്ഷിതമായ യാത്ര ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിലാണ്. വാഹന യാത്രികർക്കും കാൽനടയാത്രികർക്കും ഏറെ ബുദ്ധിമുട്ടാണ് ഇത് മൂലം ഉണ്ടായിരിക്കുന്നത്. മഴവെള്ളം ഒഴുകി പോവാൻ ഓവുചാൽ നിർമ്മിച്ച് അവ സ്ലാബിട്ട് വച്ചാൽ മാത്രമെ ഈ പ്രശ്നത്തിന് പരിഹാരമാവുകയുള്ളു. പഞ്ചായത്ത് അധികൃതർ വിഷയത്തിൽ ഇടപ്പെട്ട് പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.






Previous Post Next Post