മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വീട്ടകളിൽ പുസ്തകങ്ങൾ എത്തിച്ച് വായന വിപുലപ്പെടുത്തുന്ന വായന വസന്തം പരിപാടിക്ക് തുടക്കമായി.
ലൈബ്രറി കൗൺസിൽ നേതൃത്വ സമിതി കൺവീനർ കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു. പി.പി രാജൻ സംസാരിച്ചു. പി.സുനോജ് കുമാർ സ്വാഗതവും ഷനിമ.പി നന്ദിയും പറഞ്ഞു.

