കൊളച്ചേരി :- പ്രതിഭ വായനശാല & ഗ്രന്ഥാലയത്തിന്റെയും DYFI കൊളച്ചേരി താഴെ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ SSLC, PLUS TWO, LSS, USS വിജയികളെ അനുമോദിച്ചു. മോഹൻദാസ് മാസ്റ്റർ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പ്രസാദ്.പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുജിൻ.സി സ്വാഗതം പറഞ്ഞു. CPIM കായച്ചിറ ബ്രാഞ്ച് സെക്രട്ടറി പ്രശാന്തൻ.കെ ആശംസയർപ്പിച്ച് സംസാരിച്ചു. DYFI കൊളച്ചേരി താഴെ യൂണിറ്റ് സെക്രട്ടറി സുധിൻ കെ. വി നന്ദി പറഞ്ഞു.