കൊളച്ചേരി പഞ്ചായത്ത് തല വൃക്ഷത്തൈ നടീൽ ഉദ്ഘാടനം നണിയൂർ എ.എൽ.പി സ്കൂളിൽ നടന്നു


കരിങ്കൽക്കുഴി :- കൊളച്ചേരി കൃഷിഭവനും കൊളച്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കൊളച്ചേരി പഞ്ചായത്ത് തല വൃക്ഷത്തൈ നടീൽ ഉദ്ഘാടനം നണിയൂർ എ.എൽ.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് എം.സജിമ അധ്യക്ഷത വഹിച്ചു. 

സി.ധന്യ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ കെ.പി നാരായണൻ, ഹരിതമിഷൻ ജില്ലാ കോർഡിനേറ്റർ കെ.നാരായണൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കൃഷി അസിസ്റ്റൻ്റ് ഓഫീസർ  മോഹനൻ സ്വാഗതവും പ്രധാനധ്യാപിക സംഗീത നന്ദിയും പറഞ്ഞു.



Previous Post Next Post