കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഗ്രാമസഭ സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 2025- 26 വാർഷിക പദ്ധതി ഗുണഭോക്‌തൃ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നാം വാർഡ് ഗ്രാമസഭ 14-6-2025ന് പഴശ്ശി എ.എൽ.പി സ്‌കൂളിൽ വച്ച് നടന്നു. 

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് റെജി പി.പി പദ്ധതി വിശദീകരിച്ചു. തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പ്രതിനിധികൾ, തൊഴിലുറപ്പ് ഓവർസിയർ രമ്യ, ഉഷ, വാർഡ് വികസന സമിതി കൺവീനർ എം.വി ഗോപാലൻ, മുൻ മെമ്പർ ലക്ഷ്‌മണൻ മാസ്‌റ്റർ തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ യൂസുഫ് പാലക്കൽ സ്വാഗതവും കോർഡിനേറ്റർ ഷംനാജ് നന്ദിയും പറഞ്ഞു. 



Previous Post Next Post