INL തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ മണ്ഡലം തല മെമ്പർഷിപ്പ് ക്യാമ്പയിന് കൊളച്ചേരിയിൽ തുടക്കമായി


കൊളച്ചേരി :- INL തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം തല മെമ്പർഷിപ്പ് ക്യാമ്പയിന് കൊളച്ചേരിയിൽ തുടക്കമായി. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പാവന്നൂരിന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് സംസ്ഥാന പ്രവർത്തക സമിതി അംഗവും മണ്ഡലം റിട്ടേർണിംഗ് ഓഫീസറുമായ സിറാജ് തയ്യിൽ ഉദ്‌ഘാടനം നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ് അഷറഫ് കയ്യങ്കോട് അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ പാവന്നൂർ, അഹമ്മദ് ഹാജി, ജബ്ബാർ കാരാട്ട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. മുഹമ്മദ് പാട്ടയം സ്വാഗതവും ഉപ്പൂട്ടി നന്ദിയും പറഞ്ഞു.

Previous Post Next Post