KSSPU കുറ്റ്യാട്ടൂർ യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ യൂണിറ്റ് കൺവെൻഷനും നവാഗതരായ പെൻഷൻകാരെ സ്വീകരിക്കലും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. KSSPU കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂണിറ്റ് കൺവെൻഷൻ മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി.കെ ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനാർദ്ദനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അഷിൻ സുനേഷ്, ശ്രിയ ശ്രീലേഷ്, ശ്രീനിധി എ.എസ്, പ്രത്യുഷ്.കെ, അക്ഷര.പി എന്നിവരെ കെ.പത്മനാഭൻ മാസ്റ്റർ അനുമോദിച്ചു. എം.വി ഇബ്രാഹിംകുട്ടി, പി.പി രാഘവൻ മാസ്റ്റർ, വി.രമാദേവി ടീച്ചർ, വി.പി നാരായണൻ മാസ്റ്റർ, എ.രാഘവൻ മാസ്റ്റർ തുടങ്ങിയവർ ആശംസയർപ്പിച്ചു. എം കെ.വി ചന്ദ്രൻ മാസ്റ്റർ സ്വാഗതവും കെ.രാമകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. 

പുതിയ അംഗങ്ങളായ വി.പി ബാബുരാജൻ, കെ.രാജൻ, കെ.സന്തോഷ്കുമാർ, സി.അരവിന്ദാക്ഷൻ, വിനോദ്.എ, പി.പി ശാരദാമണി, പ്രിയ.ഒ എന്നിവരെ കെ.പി വിജയൻ നമ്പ്യാർ സ്വീകരിച്ചു.

Previous Post Next Post