കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ കർക്കിടക പൂജായജ്ഞങ്ങൾ ജൂലായ് 17 മുതൽ ആഗസ്റ്റ് 16 വരെ വിശേഷാൽ പൂജകളോടു കൂടി നടക്കും. എല്ലാ ദിവസവും രാവിലെ രാമായണ പാരായണം, സന്ധ്യക്ക് ദീപാരാധന, പൂജ നാമാർച്ചന, നാമജപം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
കർക്കിടക പൂജ നടത്തുവാൻ ആഗ്രഹിക്കുന്നവർ പേരും നക്ഷത്രവും നൽകി മുൻകൂട്ടി അറിയിക്കേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ : 9446672854. കർക്കിടകപൂജയ്ക്ക് 100 രൂപ.