മയ്യിൽ മേച്ചേരി വയലിൽ 'മണ്ണേ നമ്പി' ഏകദിന കാർഷിക പാഠശാല സംഘടിപ്പിച്ചു


മയ്യിൽ :- ക്ലാസ് മുറിയുടെ നാല് ചുമരുകൾക്കപ്പുറത്ത് പാഠപുസ്തകങ്ങളുടെ സാങ്കേതികതകൾക്കപ്പുറത്ത് മണ്ണിനെയും കൃഷിയെയും അറിഞ്ഞ്  വിദ്യാർത്ഥികൾ. കണ്ണൂർ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി കാർഷിക ക്ലബ്ബുമായി ചേർന്ന് മയ്യിൽ മേച്ചേരി വയലിൽ ഏകദിന കാർഷിക പാഠശാല സംഘടിപ്പിച്ചു. 

മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എം രവി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രഥമ ഷാജൂ പനയൻ സ്മാരക പുരസ്ക്കാര ജേതാവ്, നാട്ടിപാട്ട് കലാകാരി പയ്യാടകത്ത് ദേവി നാട്ടിപ്പാട്ടുകളും കർഷക പുരസ്കാര ജേതാക്കളായ പി വി കാർത്ത്യായനി, ലക്ഷ്മണൻ കുന്നുമ്പ്രത്ത് എന്നിവർ കൃഷി അനുഭവങ്ങളും അറിവുകളും കുട്ടികളുമായി പങ്കുവെച്ചു. നാട്ടറിവ് പാട്ടുകൾക്ക് നാട്ടുകലാകാരക്കൂട്ടം ജില്ലാ പ്രസിഡണ്ട് കുട്ടാപ്പു കതിരൂർ, പ്രജീഷ് കുറ്റ്യാട്ടൂർ, അഭി മുഴപ്പിലങ്ങാട് എന്നിവർ നേതൃത്വം നൽകിവയൽ നടത്തം, സൊറവരമ്പ്, നിലമൊരുക്കൽ, ഞാറുനടീൽ, ചെളിയുത്സവം, കപ്പേം കാപ്പീം, കഞ്ഞിയും പുഴുക്കും എന്നിവയും പാഠശാലയുടെ ഭാഗമായി ഒരുക്കിയിരുന്നു. 

കണ്ണൂർ നഗര ഹൃദയത്തിലെ വിദ്യാലയത്തിൽ നിന്നും 57 വിദ്യാർഥികളും 3 അധ്യാപകരും 5 രക്ഷിതാക്കളും അടങ്ങുന്ന സംഘമാണ് മണ്ണേ നമ്പി പാഠശാലയിൽ പങ്കെടുത്തത്.സാംസ്കാരിക പ്രവർത്തകൻ രാധാകൃഷ്ണൻ മാണിക്കോത്ത്, അധ്യാപകരായ ഫാ. ബാസ്റ്റിൻ ജോസ്, ഫാ. സ്റ്റീവൻസൻ, എ സജിത്ത് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ അമൻ എൽ ബിനോയ്, സൂര്യദേവ് രാജേഷ്, പി അർജുൻ ശ്രാവൺ ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി. മേച്ചേരി പാടശേഖരസമിതി അംഗങ്ങളും മയ്യിൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് മണ്ണിനെയും കൃഷിയെയും മഴയെയും നാട്ടു നന്മകളെയും പരിചയപ്പെടാനുള്ള അപൂർവ്വ അവസരമായി മാറി.

Previous Post Next Post