കാസർഗോഡ് :- ഭക്ഷ്യപൊതുവി തരണവകുപ്പ് 'വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തുടങ്ങിയ 'സുഭിക്ഷ' ഹോട്ടലുകളിൽ ഉച്ചയൂൺ നിരക്ക് 20 രൂപയിൽ നിന്ന് 30 രൂപയാക്കി. കുടുംബശ്രീ 'ജനകീയ' ഹോട്ടലുകളിലേതു പോലെ 'സുഭിക്ഷ' ഹോട്ടലുകളിലും ഊണിന് 30 രൂപയാക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ശുപാർശ ചെയ്തിരുന്നു. പ്രാരംഭ ചെലവുകൾക്കായി ഹോട്ടലുകൾക്ക് അനുവദിച്ചിരുന്ന തുക കുറയ്ക്കുകയും ചെയ്തു. ഒരു ഹോട്ടലിന് 10 ലക്ഷം രൂപവരെ നൽകിയിരുന്നത് ഏഴുലക്ഷമായാണ് കുറച്ചത്.
ഓരോ ജില്ലയിലും ഒന്നിലധികം ഹോട്ടലുകൾ തുടങ്ങാൻ ശുപാർശ ലഭിക്കുന്ന സാഹചര്യത്തിലാണിത്. ഹോട്ടലുകളുടെ തുടർ പ്രവർത്തനത്തിന് ആവർത്തനച്ചെലവിനത്തിൽ ദ്വൈമാസാടിസ്ഥാനത്തിൽ അനുവദിക്കുന്ന വൈദ്യുതിനിരക്ക് 2000 രൂപയായും വെള്ളക്കരം 600 രൂപയായും നിശ്ചയിച്ചു. സബ്‌സിഡി നിരക്കിലുള്ള അരി യഥാസമയം ലഭിക്കാത്തതും മറ്റു കാരണം കൊണ്ടും 'സുഭിക്ഷ' ഹോട്ടലുകൾ പലതും പ്രതിസന്ധിയിലായിരുന്നു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന 'ജനകീയ' ഹോട്ടലുകളുടെ മറ്റൊരു പതിപ്പാണ് 'സുഭിക്ഷ'