കേരള സംഗീത നാടക അക്കാദമി സംഗീതോത്സവം ആഗസ്റ്റ് 23 ന് കണ്ണൂരിൽ


കണ്ണൂർ :- കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജവഹർ ലൈബ്രറിയുടെയും കണ്ണൂർ ജില്ലാ കേന്ദ്ര കലാസമിതിയുടെയും സഹകരണത്തോടെ ആഗസ്ത് 23 ന് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ "സംഗീതോത്സവം 2025" സംഘടിപ്പിക്കും.കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്ഘാടനം നിർവ്വഹിക്കും. പ്രശസ്തരായ സംഗീതജ്ഞർ കച്ചേരി അവതരിപ്പിക്കും.

സംഗീതോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരണം സംഗീത സംവിധായകൻ വി ടി മുരളി ഉദ്ഘാടനം ചെയ്തു. എം രത്നകുമാർ അധ്യക്ഷത വഹിച്ചു. ആനയടി പ്രസാദ് വിശദീകരണം നടത്തി.ടി വേണുഗോപാലൻ, ബാലകൃഷ്ണൻ കൊയ്യാൽ, ശ്രീധരൻ സംഘമിത്ര, സുധീർ പയ്യനാടൻ എന്നിവർ സംസാരിച്ചു. അഡ്വ. ടി ഒ മോഹനൻ ചെയർമാനുംശ്രീധരൻ സംഘമിത്ര കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.

Previous Post Next Post