മയ്യിൽ :- ദേശീയ സുരക്ഷ ദിനചാരണത്തിന്റെ ഭാഗമായി കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർ വൈസേഴ്സ് അസോസിയേഷൻ (KEWSA) മയ്യിൽ യൂണിറ്റും KSEB മയ്യിൽ സെക്ഷനും സംയുക്തമായി 'കുഞ്ഞുകൈകളിലൂടെ' വൈദ്യുത സുരക്ഷ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
പെരുവങ്ങൂർ ALP സ്കൂളിലും കണ്ടക്കൈ ALP സ്കൂളിലും നടന്ന ക്ലാസുകൾ സ്കൂൾ പ്രധാനധ്യാപകരായ സുരേഷ് ബാബു, വിനോദ് മാസ്റ്റർ എന്നിവർ ഉദ്ഘാടനം ചെയ്തു. മയ്യിൽ സെക്ഷൻ SUB എഞ്ചിനീയർമാരായ കെ.ബാബു, കെ.പി മഹേശ്വരി എന്നിവർ ക്ലാസ്സ് നയിച്ചു. പി.പി ഷിബു, സഹജൻ കെ.കെ, സോജു, രതീഷ്.എ, റെനിൽ, മിനി വി.വി എന്നിവർ സംസാരിച്ചു.