സാംസ്കാരിക സദസ്സും പുസ്തകോത്സവവും നാളെ മയ്യിലിൽ ; കവി മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും


മയ്യിൽ :- ഇടൂഴി വൈദ്യർ ഡോ. ഐ ഭവദാസൻ നമ്പൂതിരിയുടെ ശതാഭിഷേകത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക സദസ്സും പുസ്തകോത്സവവും ജൂലൈ 31 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് മയ്യിൽ ഇടൂഴി ആയുർവേദ നേഴ്സിങ് ഹോമിൽ വെച്ച് നടക്കും.  

സംഘാടകസമിതി ചെയർമാൻ ഡോ. കെ.എച്ച് സുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ വി.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും. സുഭാഷ് ചന്ദ്രൻ വിശിഷ്ടാതിഥിയാകും. സംഘാടകസമിതി ജനറൽ കൺവീനർ പി.കെ വിജയൻ ആമുഖഭാഷണം നടത്തും. തുടർന്ന് സാഹിത്യ സംഗമം നടക്കും. ഗ്രന്ഥശാല പ്രവർത്തകർ, വായനക്കാർ, പുതുതലമുറയിലെ എഴുത്തുകാർ എന്നിവരുടെ സാഹിത്യാനുഭവം പങ്കുവെക്കും.

Previous Post Next Post