കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ യാത്രക്കാരനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി പോലീസ് ഉദ്യോഗസ്ഥൻ


കണ്ണൂർ :- കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ കന്യാകുമാരി സ്വദേശിയായ യാത്രക്കാരന്റെ ജീവൻ അപകടത്തിലായപ്പോൾ സാഹസികമായി ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി കാസർഗോഡ് റെയിൽവേ പോലീസിലെ സിപിഒ പ്രവീൺ പീറ്റർ. കഴിഞ്ഞ ദിവസം വൈകുന്നേരം 4:45 ഓടെ മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് കണ്ണൂർ സ്റ്റേഷനിൽ നിന്നിറങ്ങുന്നതിനിടെ ഷൈൻ എന്ന യാത്രക്കാരൻ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. 

പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രവീൺ പീറ്റർ ഓടിയെത്തി അതിവേഗം കൈപിടിച്ച് വലിച്ചുമാറ്റുകയായിരുന്നു. പാതിവഴിയിൽ നീങ്ങുന്ന ട്രെയിനിന്റെ കൂടെ ഈ രക്ഷാപ്രവർത്തനം നടന്നതുകൊണ്ട് തന്നെ യാത്രക്കാരും ജീവനക്കാർക്കും ഒക്കെ അദ്ഭുതവും ഭയവും ചേർന്ന ഒരു നിമിഷമായിരുന്നു അത്. ഷൈനിന് വലിയ പരുക്കുകളൊന്നും ഇല്ലാതെ രക്ഷപെടാനും സാധിച്ചു.

Previous Post Next Post