മുംബൈ :- "ഐ ലവ് യു" പറയുന്നത് പോക്സോ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി. പതിനേഴ്കാരിയെ തടഞ്ഞ് നിർത്തി ഐലവ് യു പറഞ്ഞയാളുടെ ശിക്ഷ റദ്ദാക്കി. 35 കാരന്റെ ശിക്ഷയാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്.
ഐലവ് യു പറയുന്നത് വൈകാരിക പ്രകടനം മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് ലൈംഗികാതിക്രമമായി കാണാനാകില്ല. 2015ലാണ് സ്കൂൾ വിട്ട് വരും വഴി പെൺകുട്ടിയെ യുവാവ് തടഞ്ഞ് നിർർത്തിയത്. 2017ൽ പോക്സോ കോടതി ഇയാൾക്ക് ജയിൽ ശിക്ഷ വിധിച്ചിരുന്നു.