കായച്ചിറ - പള്ളിപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണം - അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചേലേരി വില്ലേജ് സമ്മേളനം


ചേലേരി :- കായച്ചിറ - പള്ളിപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചേലേരി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം ജലജ ടീച്ചർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ദിര അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വി.വി ബിന്ദു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.വസന്തകുമാരി, ശാന്തകുമാരി, ഏരിയ ജോയിന്റ് സെക്രട്ടറി എം.വി സുശീല, പി.വി നിഷിധ, കെ.ടി സരോജിനി, സുധാമണി എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ പി.പി വിഷ്ണു സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

സെക്രട്ടറി : വി.വി ബിന്ദു

പ്രസിഡണ്ട് : അംബിക വി.കെ 

ട്രഷറർ : കെ.വസന്ത

ജോയിൻ സെക്രട്ടറിമാർ : ദീപ പി.കെ, സീത വി.വി 

വൈസ് പ്രസിഡന്റുമാർ : രേഷ്മ വി.കെ, രമ്യ.വി








 


Previous Post Next Post