ചേലേരി :- പ്രഭാത് വായനശാല & ഗ്രന്ഥാലയം വളവിൽ ചേലേരി, സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ചേലേരി വില്ലേജ് കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ 'അടിയന്തരാവസ്ഥ പ്രതിരോധത്തിന്റെ 50 വർഷങ്ങൾ' അനുഭവസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു.
ഒ.വി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്തംഗം കെ.നാണു മുഖ്യപ്രഭാഷണം നടത്തി. പി.ജനാർദ്ദനൻ, പി.കെ രാഘവൻ നമ്പ്യാർ, സി.വി രാജൻ മാസ്റ്റർ, സൗദാമിനി എം.കെ, അശോകൻ.കെ, ചന്ദ്രൻ.കെ, സി.വി സുമിത്രൻ ചന്ദ്രൻ തെക്കേക്കര, പി.കെ രവീന്ദ്രനാഥൻ തുടങ്ങിയവർ സംസാരിച്ചു.