മയ്യിൽ ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി-ബാലദിനാഘോഷം ; സ്വാഗത സംഘം രൂപീകരിച്ചു


മയ്യിൽ :- മയ്യിലിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ "ഗ്രാമം തണലൊരുക്കട്ടെ... ബാല്യം സഫലമാവട്ടെ.." എന്ന സന്ദേശമുയർത്തി ബാലഗോകുലം സുവർണജയന്തിയും, ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷവും മയ്യിൽ കേന്ദ്രീകരിച്ച് ശോഭായാത്രയും മറ്റ് വിവിധ പരിപാടികളും നടത്താൻ തീരുമാനിച്ചു. 

മയ്യിൽ വ്യാപാര ഭവനിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം എ.കെ ഗോപാലന്റെ അധ്യക്ഷതയിൽ കെ.വി നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.കെ നാരായണൻ, പി.പി സജിത്ത്, ഗണേഷ് വെള്ളിക്കീൽ തുടങ്ങിയവർ സംസാരിച്ചു. ശ്രീകൃഷ്ണ കലാസന്ധ്യ, കലാ- വൈജ്ഞാനിക മത്സരങ്ങൾ, ആദര സമ്മേളനം, സാംസ്കാരിക സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ നടക്കും.

ആഘോഷ കമ്മറ്റി ഭാരവാഹികൾ

കെ.കെ.ശ്രീജിത്ത് (ആഘോഷ പ്രമുഖ് ), അതുൽദേവ് (സഹ.ആഘോഷ പ്രമുഖ് ), വി.സി.ശശീന്ദ്രൻ ( അധ്യക്ഷൻ), കെ.ശശിധരൻ, എസ്.രതീഷ് (ഉപാധ്യക്ഷന്മാർ), ദീപക് മയ്യിൽ (കാര്യദർശി ), പി.ദാമോധരൻ, വി. അഖിലേഷ് (സഹ. കാര്യദർശിമാർ ), കെ.എൻ.വികാസ് ബാബു (ഖജാൻജി ) എന്നിവരടങ്ങിയ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. 

Previous Post Next Post