ശബരിമല :- അഞ്ചുദിവസത്തെ കർക്കിടക മാസ പൂജകൾക്കായി ശബരിമലനട തുറന്നു. ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാംപടിക്ക് താഴെ ആഴിയിൽ അഗ്നിപകർന്നു.
ശക്തമായ മഴയെ അവഗണിച്ച് ആയിരക്കണക്കിന് ഭക്തരാണ് ഭഗവാനെ തൊഴാൻ കാത്തുനിന്നത്. കർക്കിടക മാസം ഒന്നാംതീയതിയായ വ്യാഴാഴ്ച രാവിലെ 5 മണിക്കാണ് നട തുറക്കുക. എല്ലാദിവസവും പതിനെട്ടാംപടിപൂജ ഉണ്ടായിരിക്കും. ജൂലൈ 21-ന് രാത്രി 10 മണിക്ക് നട അടയ്ക്കും. നിറപുത്തിരിക്കായി ജൂലൈ 29-ന് വൈകുന്നേരം നട തുറക്കും. ജൂലൈ 30-നാണ് നിറപുത്തിരി.