ചേലേരി :- ലോക മുലയൂട്ടൽ വാരാചരണത്തിൻ്റെ ഭാഗമായി എടക്കൈ അങ്കണവാടിയും പറശ്ശിനിക്കടവ് MVR ആയുർവേദ മെഡിക്കൽ കോളേജും സംയുക്തമായി രക്ഷിതാക്കൾക്ക് മുലയൂട്ടൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ അജിത ഇ.കെ ഉദ്ഘാടനം ചെയ്തു. സജിത്ത് പാട്ടയം അധ്യക്ഷത വഹിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ റാസിന.എം, ശ്രീജ ഇ.പി എന്നിവർ ആശംസകൾ നേർന്നു. ബോധവൽക്കരണ ക്ലാസിന് ഡോക്ടർമാരായ ജിതിൻ ദാസ്, ജിനീറ്റ, അഖില എന്നിവർ നേതൃത്വം നൽകി. വിലാസിനി ഇ.പി സ്വാഗതവും ദിനേശൻ കെ.ആർ നന്ദിയും പറഞ്ഞു.