വി എസ് അച്യുതാന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരം ; പിണറായി വിജയനും എം വി ഗോവിന്ദൻ മാസ്റ്ററും ആശുപത്രിയിൽ സന്ദർശിച്ചു


തിരുവനന്തപുരം :- മുൻ മുഖ്യമന്ത്രി വി എസ് അച്യുതാന്ദന്‍റെ ആരോഗ്യനില അതീവ ഗുരതരമായി. രക്തൃമ്മർദ്ദത്തിൽ വ്യതിയാനമുണ്ടായതോടെയാണ് വി എസിന്‍റെ ആരോഗ്യനില ഗുരതരമായത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം പട്ടം എസ് യു ടി ആശുപത്രിയിലെത്തി വി എസിന്‍റെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയാണ്. 

വി എസിന്‍റെ ആരോഗ്യാവസ്ഥ മോശമായെന്നറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആശുപത്രിയിൽ എത്തി. ഇരുവരും വി എസിന്‍റെ ആരോഗ്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ചു.

Previous Post Next Post