കൊളച്ചേരി :- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊളച്ചേരി യൂണിറ്റ് വനിതാ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.വി യശോദ ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.പി ഗിരിജാദേവി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
"എന്റെ വായനാനുഭവം"എന്ന വിഷയത്തിൽ ശൈലജ തമ്പാൻ സംസാരിച്ചു. സി.കെ ജനാർദ്ദനൻ നമ്പ്യാർ, കെ.വി യശോദ ടീച്ചർ, പി.ശശിധരൻ മാസ്റ്റർ, കെ.ഉണ്ണികൃഷ്ണൻ, എ.പി രമേശൻ മാസ്റ്റർ, എം.വി കരുണാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.ജ്യോതി ടീച്ചർ സ്വാഗതവും സി.കമലാക്ഷി ടീച്ചർ നന്ദിയും പറഞ്ഞു.