സഹോദരനൊപ്പം ബലിതർപ്പണത്തിന് പോകുന്നതിനിടെ ബൈക്കിൽ സ്വകാര്യ ബസ് ഇടിച്ച് യുവാവ് മരിച്ചു


പാലക്കാട് :- പാലക്കാട് ചെർപ്പുളശ്ശേരിയിൽ സ്വകാര്യ ബസ്സിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചെർപ്പുളശ്ശേരി മാങ്ങോട് കരിമ്പിൻ ചോലയിൽ വീട്ടിൽ രവി (45) യാണ് മരിച്ചത്. ഇന്ന് രാവിലെ 5.50 ന് പാലക്കാട് ചെർപ്പുളശ്ശേരി സംസ്ഥാനപാത കുളക്കാടായിരുന്നു അപകടം. സഹോദരനൊപ്പം ബലിതർപ്പണത്തിന് പോകുന്നതിനിടെ സ്വകാര്യ  ബസിടിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ സഹോദരൻ പ്രസാദ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മണ്ണാർക്കാട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സെൻറ് സേവിയർ ബസാണ് ബൈക്കിലിടിച്ചത്. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രവിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Previous Post Next Post