ദുബൈ :- മിഠായികളിലും പലഹാരങ്ങളിലും ലഹരി ഒളിപ്പിച്ചു കടത്തുന്ന വൻ സംഘത്തെ അറസ്റ്റ് ചെയ്ത് ദുബൈ പൊലീസ്. ഇവരില്‍ നിന്ന് 1174 മയക്കുമരുന്ന് ചേര്‍ത്ത മിഠായികൾ കണ്ടെടുത്തു. കുട്ടികൾക്കായി ഓൺലൈനിൽ മിഠായികളും മറ്റും വാങ്ങുമ്പോൾ ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
10 പുരുഷന്മാരും 5 സ്ത്രീകളുമാണ് പിടിയിലായത്. മധുരപലഹാരങ്ങൾ, കാൻഡികൾ, ച്യൂവിങ് ഗം എന്നിവയിൽ ഒളിപ്പിച്ചായിരുന്ന ലഹരി. 48 കിലോഗ്രാം ലഹരിയാണ് പിടികൂടിയത്. 24 ലക്ഷത്തിലധികം ദിർഹം വില വരുന്നതാണിത്. 1174 മയക്കുമരുന്ന് ചേര്‍ത്ത മിഠായികൾ കണ്ടെടുത്തു. സോഷ്യൽ മീഡിയ വഴിയായിരുന്നു സംഘത്തിന്റെ കച്ചവടം. രാജ്യത്തിന് പുറത്തു നിന്നായിരുന്നു സംഘത്തിന്റെ ബാക്കി ഓപ്പറേഷൻ.
കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് ദുബൈ പൊലീസ് ഓർമ്മിപ്പിച്ചു. ഓൺലൈനിൽ ഗൂഢ സംഘങ്ങളുമായി ഇടപഴകാൻ അനുവദിക്കരുത്. മിഠായികൾ ഓൺലൈനിൽ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണം. സോഷ്യൽ മീഡിയ വഴിയായിരുന്നു സംഘത്തിന്‍റെ വിൽപ്പന. വിവരം ലഭിച്ചയുടൻ താമസകേന്ദ്രം വളഞ്ഞ് സംഘത്തെ പിടികൂടി വസ്തുക്കൾ കണ്ടെടുക്കുകയായിരുന്നു. കുറ്റവാളികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.