കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ സർവീസ് പുനഃരാരംഭിച്ചു


മട്ടന്നൂർ :- ഹജ് തീർഥാടനത്തെ തുടർന്ന് താൽക്കാലികമായി നിർത്തിയ കണ്ണൂർ - ജിദ്ദ റൂട്ടിലെ ഷെഡ്യൂൾഡ് സർവീസ് എയർ ഇന്ത്യ എക്സ്പ്രസ് പുനഃരാരംഭിച്ചു. ഹജ്‌ജിന് മുൻപ് ഈ റൂട്ടിൽ ഏപ്രിൽ 23ന് ആയിരുന്നു എയർ ഇന്ത്യ എക്സ്സ് അവസാനമായി സർവീസ് നടത്തിയത്. രണ്ടര മാസങ്ങൾക്ക് ശേഷമാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്. 

മേയ് 11 മുതൽ ഈ മാസം 11 വരെയാണ് ഹജ് തീർഥാടനവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവീസ് നടത്തുന്നത്. ആഴ്ചയിൽ 2 ദിവസം ചൊവ്വയും ശനിയുമാണ് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിനും ജിദ്ദയ്ക്കും ഇടയിൽ സർവീസ് നടത്തുക. സമയക്രമത്തിൽ മാറ്റമില്ല.

Previous Post Next Post