ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂരും കാസർഗോഡും


കണ്ണൂർ :- ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂരും കാസർഗോഡും. ജൂൺ മുതൽ ഇതുവരെയുള്ള കണക്കുപ്രകാരം 1637.5 മില്ലിമീറ്റർ മഴയാണു കാസർഗോഡ് ലഭിച്ചത്. 1631 മില്ലിമീറ്റർ മഴ കണ്ണൂരിനു കിട്ടി. 

കഴിഞ്ഞ വർഷം ഇത് 1312 എംഎം ആയിരുന്നു. സംസ്ഥാനത്ത് ജൂൺ മുതൽ ഇതുവരെ ലഭിച്ചത് 829.5 മില്ലിമീറ്റർ മഴയാണ്. 15 ശതമാനം മാത്രമാണു മഴക്കുറവ്. അതേസമയം, മേയ് മാസത്തെ കൂടി മഴ കണക്കാക്കിയാൽ 20 ശതമാനം അധികമഴ ലഭിച്ചു.

Previous Post Next Post