മാണിയൂർ സ്വദേശിനിയായ നാല് വയസ്സുകാരി ഒമാനിൽ മരണപ്പെട്ടു


മാണിയൂർ :- ഒമാനിലെ സലാലയിൽ നടന്ന കാർ അപകടത്തിൽ മാണിയൂർ സ്വദേശിനിയായ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം.  മാണിയൂർ തണ്ടപ്പുറത്തെ തരിയേരിമുക്കണ്ണി കരക്കാട് റസിയയുടെയും നവാസിന്റെയും മകളായ ജസാ ഹയറയാണ് മരണപ്പെട്ടത്. ബംഗളൂരിലെ കെഎംസിസി നേതാവും സാമൂഹ്യ പ്രവർത്തകനുമായ മൊയ്തു മാണിയൂരിന്റെ മകളുടെ മകളാണ്.

ഒമാനിലെ സലാലയിൽ നിന്ന് മടങ്ങിയ കുടുംബം സഞ്ചരിച്ച വാഹനം ആദം മിൽ വെച്ച് ചുഴിക്കാറ്റിൽ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റു അംഗങ്ങൾ നിസ്സാര പരിക്കുകളോടെ ആദം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൗഷാദ് കാക്കേരിയുടെ നേതൃത്വത്തിൽ ഒമാൻ KMCC പ്രവർത്തകർ സ്ഥലത്തെത്തി അടിയന്തിര സഹായങ്ങൾ ചെയ്യുന്നുണ്ട്. ഒരു മാസം മുൻപാണ് ഇവർ വിദേശത്തേക്ക് പോയത്. തിരികെ വരുന്നതിനിടെയായിരുന്നു അപകടം.
Previous Post Next Post