കോൺഗ്രസ് കോറളായി ബൂത്ത് കമ്മിറ്റി കൃത്രിമ കാൽ നൽകി

 


മയ്യിൽ:-ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മിറ്റി നേതൃത്വത്തിൽ അസുഖത്തെ തുടർന്ന് കാൽ മുറിച്ച് മാറ്റിയ കോറളായിലെ എ ചന്ദ്രന് കൃത്രിമ കാൽ നൽകി.ഒഐസിസി ജില്ലാ കമ്മിറ്റി അംഗം കെ പി മുഹമ്മദ് കുഞ്ഞി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി നാസർ അധ്യക്ഷത വഹിച്ചു.

ശ്രീജേഷ് കൊയിലേരിയൻ, സി വിനോദ്, സി ഭാസ്കരൻ, കെ നാരായണൻ, കെ ഇബ്രാഹിം, ഇ നാരായണൻ, താജുദ്ദീൻ കെ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post