മുണ്ടേരി:-സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കീഴിൽ പ്രവർത്തിക്കുന്ന പതിനൊന്നായിരം സ്ഥാപനങ്ങളിൽ ഇന്ന് മുഅല്ലിം ഡേ പരിപാടികൾ നടത്തി. SKSBV മുണ്ടേരി റെയ്ഞ്ച് നടത്തിയ ഗുരുമുഖത്ത് പരിപാടി അരനൂറ്റാണ്ടോളം മദ്രസ രംഗത്ത് സേവനം ചെയ്ത താഴെപ്പുറം അബ്ദുല്ല കുട്ടി മൗലവിയെ ആദരിച്ചു.
മുണ്ടേരി റെയ്ഞ്ച് ജന.സെക്രട്ടറി ഇൻഷാദ് മൗലവി പള്ളേരി, ജോ.സെക്രട്ടറി റിയാസ് അസ്അദി ആലക്കാട്, SKSBV റെയ്ഞ്ച് നേതാക്കന്മാരായ അബ്ദുൽ ബാരി അസ്‌നവി, മുഹമ്മദ് മൗലവി മുണ്ടേരി, സജീർ അസ്അദി, ആമിർ കുണ്ടലക്കണ്ടി, ഹാദി കൈപ്പക്കയിൽ, ഷിഫാൻ കച്ചേരിപ്പറമ്പ, സിനാൻ കുണ്ടലക്കണ്ടി, മുഹമ്മദ് ചെറുവത്തല, യാസർ പടന്നോട്ട്മൊട്ട, നാസിം എടവച്ചാൽ, നബ്ഹാൻ കോളിൽമൂല, ഉനൈസ് കെ.കെ , അസ്ഹബ് വി.വി, വാസിൽ വി.വി, ആദിർ കെ.കെ, അഷ്ഹബ് അമീൻ എന്നിവർ പങ്കെടുത്തു.