മയ്യിൽ:-സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മയ്യിൽ റെയ്ഞ്ച് പാലത്തുങ്കര ഇസ്സത്തുൽ ഇസ് ലാം മദ് റ സയിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. സയ്യിദ് ഫാഇസ് മുഈനിയുടെ അധ്യക്ഷതയിൽ സുന്നി മാനേജ്മെന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നസീർ സഅ ദി കയ്യങ്കോട് അനുമോദന പ്രഭാഷണം നടത്തി.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും പ്രാപ്തരാക്കിയ ഉസ്താദുമാർക്കും ഉപഹാരം നൽകി. സയ്യിദ് അബ്ദുൽ റഹ്മാൻ ജമലുല്ലൈ ലി,ഉമർ സഖാഫി ഉറുമ്പിയിൽ, അഹ്മദ് കുട്ടി സഅദി, മിദ് ലാജ് സഖാഫി ചോല, അംജദ് മാസ്റ്റർ പാലത്തുങ്കര, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, ഇക്ബാൽ ബാഖവി വേശാല, അഫ്സൽ അമാനി മയ്യിൽ, ജുനൈദ് പാലത്തുങ്കര, ളാഹിർ അമാനി, അബ്ദുൽ ഖാദർ ജൗഹരി, മുനീർ സഖാഫി, അബൂബക്കർ ഹിശാമി, ഹനീഫ് ഹിഷാമി, അജ്മൽ ഹുമൈദി, മുഹമ്മദ് അഹ്സനി സുഹൈൽ അഹ്സനി, പ്രസംഗിച്ചു