മയ്യിൽ:-കേരള സ്റ്റേറ്റ് സർവീസ് പെന്‍ഷനേഴ്സ് അസോസിയേഷൻ ( KSSPA)കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി സംഘടനയിൽ പുതുതായി അംഗത്വമെടുത്തവർക്കുള്ള വരവേൽപ്പ് സമ്മേളനവും മെമ്പർമാരുടെ മക്കളും മക്കളുടെ മക്കളുമായ ഉന്നതവിജയകൾക്കുള്ള അനുമോദനവും നടത്തി.
മയ്യിൽ ഗാന്ധിഭവനിൽ നടന്ന പരിപാടി പി.ശിവരാമൻ്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.വി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനസെക്രട്ടറിയേറ്റ് മെമ്പർ കെ.സി രാജൻ പുതിയ മെമ്പർമാരെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ജില്ലാ സെക്രട്ടറി പി.സുഖദേവൻ സംഘടനാസന്ദേശം നൽകി. കെ.പി.ശശിധരൻ ഉന്നത വിജയികൾക്ക് ഉപഹാരം നൽകി. സി.ശ്രീധരൻ, സി.വാസു, പി.കെ പ്രഭാകരൻ, കെ.പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു . NC ശശിധരൻ, ഇ .ഉണ്ണികൃഷ്ണൻ, സി.വിജയൻ, ടി.പി. പുരുഷോത്തമൻ എന്നിവർ വിവിധ മണ്ഡലത്തിലുള്ളവരെ പരിചയപ്പെടുത്തി.NK മുസ്തഫ സ്വാഗതവും കെ.മുരളീധരൻ നന്ദിയും പറഞ്ഞു.