കണ്ണാടിപ്പറമ്പ് :-എസ് എസ് എഫ് മുപ്പത്തി രണ്ടാമത് എഡിഷൻ കമ്പിൽ ഡിവിഷൻ സാഹിത്യോത്സവിന് തുടക്കം.രണ്ട് ദിവസങ്ങളിലായി കണ്ണാടിപ്പറമ്പിൽ വെച്ച് നടക്കുന്ന സാഹിത്യോത്സവ് ഒമ്പത് വേദികളിലായി 5 സെക്ടറിൽ നിന്നും 194 മത്സരങ്ങളിൽ നാന്നൂറിൽ പരം മത്സരാർത്ഥികൾ മാറ്റുരക്കും.
സ്വാഗതസംഘം ജനറൽ കൺവീനർ പി മുസ്തഫ സഖാഫി പതാക ഉയർത്തി ഉദ്ഘടനം സമ്മേളനം മുത്തുക്കോയ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.മുബഷിർ അമാനി യുടെ അധ്യക്ഷതയിൽ കേരള സാഹിത്യ അകാദമി അവാർഡ് ജേതാവ് രതീശ് മണിയൂർ ഉദ്ഘാടനം നിർവഹിച്ചു.മുനീർ ഇർഫാനിസന്ദേശ പ്രഭാഷണം നടത്തി.
സുന്നി മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി പി കെ അബ്ദുറഹ്മാൻ മാസ്റ്റർ, എസ് വൈ എസ് ജില്ലാ സെകട്ടറി അംജദ് മാസ്റ്റർ, എസ് വൈ എസ് ജനറൽ സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, സ്വാഗതസംഘം ചെയർമാൻ നസീർ സഅദി കയ്യങ്കോട്,മുസ്തഫ സഖാഫി,സംസാരിച്ചു.സിനാൻ പാലത്തുങ്കര സ്വാഗതവും.സ്വഫ് വാൻ നന്ദിയും പറഞ്ഞു.