മയ്യിൽ :- കയരളംമൊട്ടയിൽ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് റബ്ബർ ടാപ്പിംഗ് തൊഴിലാളി മരിച്ചു. ടാപ്പിംഗ് തൊഴിലാളിയായ കോട്ടയം പനമറ്റത്ത് ഇളംകുളം അപ്പു നിവാസിൽ രാജേന്ദ്രൻ (54) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.40 ഓടെയായിരുന്നു അപകടം നടന്നത്. പെരുവങ്ങൂർ ഭാഗത്തേക്ക് പോകവേ മറ്റൊരു വാഹനം രാജേന്ദ്രൻ സഞ്ചരിച്ച ഓട്ടോയെ മറികടക്കുന്നതിനിടയിൽ ഓട്ടോ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു.
ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. അപകടസമയം ഓട്ടോയിലുണ്ടായിരുന്ന ബന്ധുവും ടാപ്പിംഗ് തൊഴിലാളിയുമായ ടി.സി അനൂപ് മോനും പരിക്കേറ്റിരുന്നു. മയ്യിൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പെരുവങ്ങൂരിൽ ഒരു വർഷത്തോളമായി കുടുംബസമേതം താമസിച്ചുവരികയായിരുന്നു.
പനമറ്റത്തെ തങ്കപ്പന്റെയും അമ്മിണിയുടെയും മകനാണ്.
ഭാര്യ : രാധ
മകൻ. കണ്ണൻ
സഹോദരങ്ങൾ : ഷീലമ്മ, മിനി