കവിളിയോട്ടുചാൽ വായനശാല & ഗ്രന്ഥാലയം ഐ.വി ദാസ് അനുസ്മരണവും പുസ്തകാസ്വാദനവും നടത്തി


മയ്യിൽ :- കവിളിയോട്ടുചാൽ ജനകീയ വായനശാല & ഗ്രന്ഥാലയത്തിൽ വായനാപക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. രാജശ്രീ ടീച്ചറുടെ 'ആത്രേയകം' എന്ന പുസ്തകത്തിൻ്റെ ആസ്വാദനവും നടന്നു.

പ്രദീപ് കുറ്റ്യാട്ടൂർ അനുസ്മരണവും പുസ്തകാസ്വാദനവും നടത്തി. എൻ.കെ സന്തോഷ് അധ്യക്ഷത വഹിച്ചു. പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ, ടി.പ്രദീപൻ, കെ.പി വിജയലക്ഷ്മി, ടി.കെ സത്യൻ സജിത, ടി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.





Previous Post Next Post