കേരളത്തിന്‍റെ തീരാനോവ്, വയനാട് ദുരന്തത്തിന് നാളെ ഒരാണ്ട്


കല്‍പ്പറ്റ :- കേരളത്തിന്‍റെ തീരാനോവായ വയനാട് ദുരന്തത്തിന് നാളെ ഒരു വയസ്.വയനാട്ടിൽ ആർത്തലച്ച് വന്ന ഉരുൾ ഒരു നാടിനെ ഇല്ലാതാക്കിയിട്ട് നാളെ ഒരു വർഷം. ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ബാക്കിയായ മനുഷ്യർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വഴികൾ തുറന്നിട്ടില്ല. ഒരു വർഷത്തിനിപ്പുറവും അവർ വാടകവീടുകളിൽ ആണ്. ദുരന്തത്തെ അതിജീവിച്ചവരിൽ ഏറെപ്പേർക്കും ഇന്നും ജീവിതമാർഗം തുറന്നില്ല.

മൂന്ന് ഘട്ടമായി ദുരിതബാധിതരുടെ പട്ടിക സർക്കാർ പുറത്ത് ഇറക്കിയെങ്കിലും ദുരന്തത്തിൽ സകലതും നഷ്ടമായ മുണ്ടക്കൈയിലെയും പുഞ്ചിരിമട്ടത്തെയും പടവെട്ടി കുന്നിലെയും നിരവധി കുടുംബങ്ങളാണ് ഇപ്പോഴും ദുരിതബാധിതരുടെ പട്ടികയ്ക്ക് പുറത്താണുള്ളത്. 402 പേരുടെ പട്ടികയാണ് സർക്കാർ ഇതുവരെ പുറത്തിറക്കിയത്. നിലവിൽ 52 പേരുടെ അപ്പീൽ സർക്കാരിന്‍റെ പരിഗണനയിൽ ഉണ്ട്.

Previous Post Next Post