ബെംഗളൂരു :- ധർമ്മസ്ഥലയിൽ വെളിപ്പെടുത്തൽ നടത്തിയ സ്ഥലങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടം ലഭിച്ചാൽ എസ്ഐടി അതിൽ നിന്ന് മണ്ണും എല്ലിന്റെ ഭാഗങ്ങളിൽ നിന്ന് സാമ്പിളുകളും ശേഖരിക്കും. മൃതദേഹ അവശിഷ്ടം കിട്ടിയതിന് 20 മീറ്ററോളം ചുറ്റളവ് കെട്ടിയടച്ച് പരിശോധിക്കും. വസ്ത്രമോ മറ്റെന്തെങ്കിലും വസ്തുക്കളോ ഇവിടെ ഉണ്ടോ എന്നും പരിശോധന നടത്തും. സമീപപ്രദേശങ്ങളിൽ പുതുതായി കാൽ അടയാളങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാനുമാണ് എസ്ഐടിയുടെ നീക്കം.
ഫോറൻസിക് വിദഗ്ധരും ആന്ത്രോപോളജിസ്റ്റും ചേർന്നായിരിക്കും മൃതദേഹ അവശിഷ്ടം പരിശോധിക്കുക. മൃതദേഹത്തിന്റെ ലിംഗ പരിശോധന ഉണ്ടാകും. പ്രായം, ഉയരം, അവശിഷ്ടത്തിന്റെ പഴക്കം, എല്ലിന്മേൽ പാടുകൾ എന്നിവ ഉണ്ടോ എന്നും പരിശോധിക്കും. മൃതദേഹവശിഷ്ടത്തിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ എടുത്ത് സൂക്ഷിക്കും. പിന്നീട് വരുന്ന എല്ലാ മിസ്സിംഗ് പരാതികളിലെയും ബന്ധുക്കളുടെ ഡിഎൻഎയും മൃതദേഹ അവശിഷ്ടത്തിൽ നിന്ന് കിട്ടിയ ഡിഎൻഎയും ഒത്തു നോക്കും. മൃതദേഹ അവശിഷ്ടം കിട്ടിയാൽ എല്ലാ പരിശോധനയും നടത്താൻ കോടതിയിൽ നിന്ന് അനുമതി തേടിയിരിക്കുകയാണ് എസ്ഐടി സംഘം.
ശുചീകരണ തൊഴിലാളി മൃതദേഹം മറവ് ചെയ്തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിൽ പരിശോധന ഇന്ന് തന്നെ ഉണ്ടായേക്കും. മൃതദേഹം മറവ് ചെയ്തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിൽ പരിശോധന ഇന്ന് തന്നെ ഉണ്ടായേക്കും. പഞ്ചായത്തിൽ നിന്ന് കുഴിയെടുക്കാൻ ആളുകളെ എത്തിക്കാൻ എസ്ഐടി നിർദേശം നൽകി. 12 പേരെ എത്തിക്കാനാണ് നിർദേശം. സാക്ഷിയെ ബെൽത്തങ്കടിയിൽ എസ്ഐടി ഓഫീസിൽ എത്തിക്കും.