കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് ഉന്നത വിജയികളെ അനുമോദിച്ചു


ചേലേരി :- കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. ബേങ്ക് അംഗങ്ങളുടെ മക്കളിൽ 2025 വർഷത്തെ SSLC, +2 , മറ്റ്  പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്‌ ഉപഹാരവും ക്യാഷ് അവാർഡും നൽകി. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് സർക്കിളിൽ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കെ.വി പവിത്രൻ ഉപഹാരം നൽകി. ബേങ്ക് പ്രസിഡന്റ് പി.കെ രഘുനാഥൻ അധ്യക്ഷത വഹിച്ചു. 

ഭരണസമിതി അംഗവും റിട്ട. എക്സൈസ് പ്രിവൻ്റീവ് ഓഫീസറുമായ എ.പി.രാജീവൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു. യൂണിറ്റ് ഇൻസ്പക്ടർ ടി.വി കവിത, വൈസ് പ്രസിഡണ്ട് സി.എച്ച് ഹിലർ, ഭരണസമിതി അംഗങ്ങളായ എ.പ്രകാശൻ, കെ.സി.പി ഫൗസിയ രക്ഷിതാക്കളായ എം.രാജീവൻ, സുനീത അബൂബക്കർ എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി കെ.പി അനിൽ കുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എം.സി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.



Previous Post Next Post