കണ്ണൂർ:- പള്ളിക്കുന്ന് തയ്യിൽ കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. കർണാടക സുള്ള്യ സ്വദേശി അസ്‌തിക് രാഘവ് (19) മൂങ്ങി മരിച്ചത്. ദേർളകട്ട എബി ഷെട്ടി കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയാണ്. സഹപാഠിയുടെ കൊറ്റാളിയിലുള്ള വീട്ടിൽ എത്തിയ അസ്തിക്ക് സുഹൃത്തുക്കൾക്കൊപ്പമാണ് കുളത്തിൽ നീന്താൻ എത്തിയത്. നീന്തുന്നതിനിടയിൽ മുങ്ങി പോയ അസ്തി ക്കിനെ അഗ്നിരക്ഷാ സേനയെത്തി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.