കണ്ണൂർ:- താണയിൽ വിദ്യാര്‍ഥിയുടെ ജീവനെടുത്ത് സ്വകാര്യ ബസ്. സ്കൂട്ടർ യാത്രികനായ കണ്ണോത്തുചാൽ സ്വദേശിദേവനന്ദ്(19) എന്ന യുവാവിനെയാണ് ബസ് ഇടിച്ചു തെറിപ്പിച്ചത്.
ദേവനന്ദിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. മുന്നിലുണ്ടായിരുന്ന കാർ റോഡിൽ നിർത്തിയപ്പോൾ സ്കൂട്ടറും നിർത്തി. ശേഷം കാറിന്റെ വലതുവശത്തുകൂടി വീണ്ടും റോഡിലേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് അമിതവേഗത്തിൽ എത്തിയ ബസ് സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചത്.