ചട്ടുകപ്പാറ :- ചട്ടുകപ്പാറ ബാങ്ക് ഹാളിൽ വച്ച് ബാലസംഘം വേശാല വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു. ബാലസംഘം കണ്ണൂർ ജില്ലാ വെസ് പ്രസിഡണ്ട് ദർശന കാരായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വില്ലേജ് പ്രസിഡണ്ട് ആരാധ്യ അധ്യക്ഷത വഹിച്ചു. എസ്.എം എലേന അനുശോചന പ്രമേയം അവതരിപ്പിച്ചു.
സെക്രട്ടറി നന്ദിത് കൃഷ്ണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കൺവീനർ കെ.മധു , വില്ലേജ് കൺവീനർ കെ.പ്രീതി എന്നിവർ സംസാരിച്ചു. സജീവൻ കുയിലൂർ അവതരിപ്പിച്ച "പാട്ടും കളിയും" പരിപാടിയും അരങ്ങേറി. സംഘാടക സമിതി ചെയർമാൻ കെ.ഗണേശൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
സെക്രട്ടറി : എലേന എസ്.എം
പ്രസിഡണ്ട് : ശ്രീനന്ദ.സി
കൺവീനർ : പ്രീതി.കെ
ജോയിൻ സെക്രട്ടറിമാർ : അഭിനവ്, അൻവിയ
വൈസ് പ്രസിഡണ്ടുമാർ : അഭയ്, സാഷ പ്രശാന്ത്,
ജോയിൻ കൺവീനർമാർ : ടി.മനോജ്, വിനോദ് വേശാല