വി എസിനെതിരെ വർഗീയ പോസ്റ്റിട്ട അധ്യാപകനെതിരെ പരാതി


കൊച്ചി :- അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ വർഗീയ പോസ്റ്റിട്ട അധ്യാപകനെതിരെ പരാതി.  പി എസ് അബ്ദു‌ൾ റഹിം ഉമരിക്കെതിരെയാണ് വടക്കേക്കര സ്വദേശി പരാതി നൽകിയത്. പരാതിയിൽ സൈബർ പൊലീസിന്റെ സഹായത്തോടെ ആലുവ റൂറൽ പൊലീസ് അന്വേഷണം തുടങ്ങി. വി എസ് മുസ്ലീം വിരുദ്ധനെന്ന ആരോപണത്തിലാണ് വർഗീയ പോസ്റ്റ്.

നേരത്തെ വിഎസിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യാസിൻ അഹമ്മദിനെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 4 അറസ്റ്റ്. പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അധ്യാപകനെയും ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം നഗരൂർ സ്വദേശിയായ അനൂപിനെയാണ് നഗരൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Previous Post Next Post