തിരുവനന്തപുരം :- കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബമ്പർ BR-104 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. 250 രൂപ വിലയുള്ള മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. ആരൊക്കെയാകും ഇന്നത്തെ കോടിപതിയും ലക്ഷാധിപതികളും എന്നറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം .
ഒന്നിൽ കൂടുതൽ പേർ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കിൽ, ഇവരിൽ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏർപ്പെടുത്തണം. 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്. ഈ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്. ഇല്ലായെങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയ ശേഷം തുക കൈപ്പറ്റാൻ ഒരാളെ ഏർപ്പാട് ചെയ്യാവുന്നതാണ്. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേരുള്ള എല്ലാവരുടേയും വിശദാംശങ്ങൾ ലോട്ടറി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.
മൺസൂൺ ബമ്പർ ലോട്ടറി ടിക്കറ്റിന് സമാശ്വാസ സമ്മാനം ഉൾപ്പെടെ 9 സമ്മാനങ്ങളാണ് ഉള്ളത്. ഒന്നാം സമ്മാന ജേതാവിന് 10 കോടി രൂപയും രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം 10 ലക്ഷം, 5 ലക്ഷം എന്നിങ്ങനെയാണ്. ഒന്ന് മുതൽ എട്ട് വരെയുള്ള സമ്മാനങ്ങളാണ് മൺസൂൺ ബമ്പർ ലോട്ടറിയ്ക്ക് ഉള്ളത്.
ഒന്നാം സമ്മാനം- 10 കോടി രൂപ
സമാശ്വാസ സമ്മാനം- 1,00,000 രൂപ
രണ്ടാം സമ്മാനം-10 ലക്ഷം രൂപ
മൂന്നാം സമ്മാനം- 5 ലക്ഷം രൂപ
നാലാം സമ്മാനം- 3 ലക്ഷം രൂപ
അഞ്ചാം സമ്മാനം- 5,000 രൂപ
ആറാം സമ്മാനം- 1,000 രൂപ
ഏഴാം സമ്മാനം- 500 രൂപ
എട്ടാം സമ്മാനം- 250 രൂപ
കഴിഞ്ഞ വര്‍ഷം നറുക്കെടുത്ത മണ്‍സൂണ്‍ ബമ്പര്‍ BR 98 ലോട്ടറിയുടെ ഒന്നാം സമ്മാനം MD 769524 എന്ന നമ്പറിനായിരുന്നു ലഭിച്ചത്. എറണാകുളം മൂവാറ്റുപുഴയില്‍ നിന്നുമായിരുന്നു സമ്മാനാര്‍ഹമായ ഈ ടിക്കറ്റ് വിറ്റു പോയത്. ഭാഗ്യശാലി പൊതുവേദിയില്‍ എത്തിയിരുന്നില്ല.