വയനാട് :- വയനാട് വാഴവറ്റയിൽ കോഴിഫാമിൽ നിന്നും വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അപകടം. ഇരുവരും വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്നിലെ കോഴിഫാം നടത്തിവരികയായിരുന്നു. ഫാമുടമ സൈമൺ ഇരുവരെയും കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഫാമിന് ചുറ്റുമുണ്ടായിരുന്ന വൈദ്യുതിവേലിയിൽ ഷോക്കേറ്റ നിലയിൽ കണ്ടത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ സ്ഥാപിച്ച വൈദ്യുതിവേലിയാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. മീനങ്ങാടി പോലീസ്, കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവരാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.