കടൂരിൽ പഴശ്ശി കനാലിന്റെ തുരങ്കം തകർന്ന് വീണു


മയ്യിൽ :- പഴശ്ശി കനാലിന്റെ തുരങ്കം പൂർണമായി തകർന്നു വീണു. ഒരു വർഷമായി തകർച്ചയിലായിരുന്നു. വെള്ളക്കെട്ടിൽ ജനജീവിതം ദുരിതമായി. കൃഷിക്ക് നാശമുണ്ടായി. ചെറുപഴശ്ശി അരയിടം പാടശേഖരത്തെയും ചാലവയൽ പാടശേഖരത്തെയും ബന്ധിപ്പിക്കുന്ന പ്രധാന നീരൊഴുക്കുള്ള തുരങ്കമാണിത്. ചെക്കിക്കുളത്തുനിന്ന് പെരുമാച്ചേരിയിലേക്ക് പോകുന്ന കനാൽപാത കനത്ത ഭീഷണിയിലായി. കഴിഞ്ഞ ദിവസമാണ് വലിയ ശബ്ദത്തോടെ തുരങ്കം തകർന്ന് വീണത്. റോഡരികിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു.

ആറ് പതിറ്റാണ്ട് പഴക്കമുള്ളത് പഴശ്ശി കനാൽ നിർമാണത്തിനായി ആറ് പതിറ്റാണ്ട് മുമ്പ് നിർമിച്ച തുരങ്കമാണ് കനത്ത മഴയിൽ തകർന്നു. വീണത്. അരയിടത്തുചിറ ഭാഗത്ത് മണ്ണിട്ട് ഉയർത്തിയപ്പോഴുണ്ടായ നീരൊഴുക്ക് തടസ്സം നീക്കുന്നതിനായാണ് നിർമാണം. 80 മീറ്റർ നീളവും രണ്ട് മീറ്റർ വീതിയും ഒന്നര മീറ്റർ ഉയരവുമാണിതിനുള്ളത്. തുരങ്കത്തിൻ്റെ സ്ലാബ് തകർന്നതോടെ കനാലിൻ്റെ അരികുകളിലെ മണ്ണ് ഇടിഞ്ഞുവീണ് ചാലവയൽ പാടശേഖരത്തിലേക്കാണ് ഒഴുകുന്നത്.

Previous Post Next Post