ചട്ടുകപ്പാറ :- കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി കർഷകദ്രോഹ നയങ്ങൾക്കെതിരെ ജുലായ് 9 ന് നടന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ വേശാല മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടുകപ്പാറയിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു.
NREG വർക്കേർസ് യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. കെ.നാണു, എം.വി സുശീല, കെ.പ്രിയേഷ് കുമാർ, എ.ഗിരിധരൻ, സി.നിജിലേഷ്, കെ.പി ഷാജി, കെ.രാജൻ, ആശാലത, വി.വി സുസ്മിത, കെ.വി രമാവതി എന്നിവർ സംസാരിച്ചു. കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.